സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള ഭീമനായ ഓപ്പൺഎഐ (OpenAI), തങ്ങളുടെ ശ്രദ്ധ ഉപഭോക്തൃ സേവനങ്ങളിൽ നിന്ന് ബിസിനസ് കേന്ദ്രീകൃത ഉൽപ്പന്നങ്ങളിലേക്ക് മാറ്റുന്നു. ആന്ത്രാപിക് പോലുള്ള പ്രധാന എതിരാളികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദവും ലാഭക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയുമാണ് ഈ തന്ത്രപരമായ മാറ്റത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.അത്യാധുനികമായ തൊഴിൽ ആവശ്യങ്ങൾക്കായി (High-value professional work) പ്രത്യേക എഐ മോഡലുകൾ ഉടൻ പുറത്തിറക്കുമെന്ന് ഓപ്പൺഎഐ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറ ഫ്രയർ വ്യക്തമാക്കി. ......
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് താൻ നേരിട്ട് പരിശോധിച്ച സംഭവത്തിൽ വിശദീകരണവുമായി റവന്യൂവകുപ്പ് മന്ത്രി കെ രാജൻ. വീടിന് വിള്ളലുണ്ടായി എന്ന് വ്യാപക പ്രചാരണം നടത്ത പശ്ചാത്തലത്തിൽ തനിക്ക് നേരിട്ട് ബോധ്യപ്പെടാനാണ് സ്ഥലത്തെത്തി പരിശോധിച്ചതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
എറണാകുളം പ്രസ്ക്ലബ്ബിന്റെ ഈവര്‍ഷത്തെ എന്‍.വി.പൈലി മാദ്ധ്യമപുരസ്കാരം ജീവന് ടിവി ചീഫ്ന്യൂസ് എഡിറ്റര്‍ ബാബുവെളപ്പായയ്ക്ക്. 38 വര്‍ഷമായി മാദ്ധ്യമരംഗത്തുള്ള ബാബുവെളപ്പായയുടെ മാദ്ധ്യമരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ......
ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെയെന്ന് സ്ഥിരീകരണം. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ......
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ബിസിനസുകാരനായ കൃപലാനിക്കെതിരെ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്തുവരുന്നു. 51 കാരനായ ഇയാൾ ഏകദേശം അൻപതോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ......
കൊച്ചി: ഒപ്പോ ഇന്ത്യ എഫ്33 പ്രോ 5ജി, എഫ്33 5ജി മോഡലുകൾ ഉൾപ്പെടുന്ന ഒപ്പോ എഫ്33 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.
സെഗ്മെൻറിലെ ഏറ്റവും മികച്ച 50എംപി അൾട്രാ-വൈഡ് സെൽഫി ക്യാമറ, ദീർഘകാലം നിലനിൽക്കുന്ന ഐപി69കെ, 7000എംഎഎച്ച് ബാറ്ററി, കളർഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവയാണ് ഈ സീരീസിൻറെ പ്രധാന ആകർഷണങ്ങൾ. എഐ ഗ്രൂപ്ഫൈ എക്സ്പെർട്ട്, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ ഇറേസർ, ഡ്യുവൽ-വ്യൂ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളോടെ മികച്ച ഫോട്ടോഗ്രഫിയും ദൈനംദിന ഉപയോഗത്തിലെ സ്ഥിരതയും ഒരുമിച്ച് നൽകുകയാണ് എഫ്33 സീരീസ്. 6.57 ഇഞ്ച് 120ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6360 എംഎഎക്സ് പ്രോസസർ, 12ജിബി റാം വരെ, 80ഡബ്ല്യു സൂപ്പർവൂക് ചാർജിംഗ് എന്നിവയും ഉൾപ്പെടുന്നു. ......
ദാവൺഗെരെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് മുസ്ലിം നേതാക്കൾ വിട്ടുനിന്നത് കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കയാണ്. സംസ്ഥാന ന്യൂനപക്ഷ വിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ......
കണ്ണൂർ: തനിക്കെതിരായ ലൈംഗികാതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവുമായി കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നുമുള്ള കണ്ണൂർ സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് അതുലിനെതിരെ കേസെടുത്തത്. എന്നാൽ, ലൈംഗികാതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നാണ് അതുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ......
മലപ്പുറം സ്വദേശികളായ ഒമ്പത് പേരുടെ മരണത്തിനിടയായ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ അപകടത്തിന് കാരണമല്ലെന്നും ആർടിഒ അറിയിച്ചു. ......
ന്യൂഡൽഹി: ഭാരതത്തിലെ ദേശീയപാതകളിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് സുപ്രീംകോടതി. പാതയോരങ്ങളിലെ അനധികൃത ധാബകളും അശാസ്ത്രീയമായ ലോറി പാർക്കിംഗും ജീവനെടുക്കുന്ന 'മരണക്കെണി'കളായി മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ......